92 റണ്‍സിന് ഔട്ടായ ഇന്ത്യന്‍ ടീമിനെ ട്രോളിയ മൈക്കല്‍ വോണിന് പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യന്‍ ടീമിനെ ട്രോളിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന് തിരിച്ചു പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, ഇന്നത്തെക്കാലത്ത് ഒരു ടീം 92 റണ്‍സിന് ഓള്‍ ഔട്ടാവുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു വോണിന്റെ ട്വീറ്റ്.കോലിയും ധോണിയുമില്ലാത്ത ഇന്ത്യയാണ് 92ന് പുറത്തായതെന്നും എന്നാല്‍ ഇംഗ്ലണ്ടിന്റെ പ്രമുഖരെല്ലാം കളിച്ച ടീമാണ് ടെസ്റ്റ് റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിന് മുന്നില്‍ 77 റണ്‍സിന് ഓള്‍ ഔട്ടായതെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.

pathram:
Related Post
Leave a Comment