പരമ്പര ഇന്ത്യയ്ക്ക്; ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം

മൗണ്ട് മോണ്‍ഗനൂയി: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഏഴു വിക്കറ്റിനാണ് ഇത്തവണ ഇന്ത്യ ആതിഥേയരെ നിഷ്പ്രഭരാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് ഒരു ഓവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് എല്ലാവരും പുറത്തായി. ബാറ്റെടുത്തവരെല്ലാം ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഇന്നിങ്‌സില്‍ മികച്ച സംഭാവനകള്‍ ഉറപ്പാക്കിയപ്പോള്‍, 42 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ (77 പന്തില്‍ 62), ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (74 പന്തില്‍ 60) എന്നിവരാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഞ്ചു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയും ഇന്ത്യ സ്വന്തമാക്കി

pathram:
Related Post
Leave a Comment