മൗണ്ട് മോന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ തകര്‍പ്പന്‍ സ്റ്റംപിങ്. ന്യൂസീലന്‍ഡിന്റെ വെറ്ററന്‍ താരം റോസ് ടെയ്‌ലറെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ്ങിന്റെ വിഡിയോ ട്വിറ്ററിലും വൈറലായി. 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 22 റണ്‍സുമായി ടെയ്‌ലര്‍ നിലയുറപ്പിച്ചു വരുമ്പോഴായിരുന്നു ഇടിമിന്നല്‍ പോലെ ധോണിയുടെ നീക്കം സ്റ്റംപിളക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലന്‍ഡ് 17 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു നില്‍ക്കെയാണ് ധോണി കിവീസിനു മേല്‍ ഇടിത്തീയായി പതിച്ചത്. 18–ാം ഓവര്‍ ബോള്‍ ചെയ്യാനെത്തിയത് കേദാര്‍ ജാദവ്. ക്രീസില്‍ റോസ് ടെയ്‌ലറും നോണ്‍ സ്‌െ്രെടക്കേഴ്‌സ് എന്‍ഡില്‍ ടോം ലാഥവും. സ്റ്റംപിനു കണക്കാക്കി ജാദവ് എറിഞ്ഞ പന്ത് ടെയ്‌ലറിന്റെ പ്രതിരോധം തകര്‍ത്ത് ബാറ്റിനും കാലിനും ഇടയിലൂടെ ധോണിയുടെ കൈകളിലേക്ക്. മിന്നല്‍ വേഗത്തില്‍ ധോണി സ്റ്റംപിളക്കി. ധോണിയും ചാഹലും അപ്പീല്‍ ചെയ്തതോടെ തീരുമാനം തേര്‍ഡ് അംപയറിന്.
സ്‌ലോ മോഷനില്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ കിടപ്പുവശം എല്ലാവര്‍ക്കും മനസ്സിലായത്. ജാദവിന്റെ പന്ത് പ്രതിരോധിക്കാനുള്ള ആയാസത്തിനിടെ ടെയ്‌ലറിന്റെ കാല്‍പ്പാദം ഒരു സെക്കന്‍ഡ് വായുവിലുയര്‍ന്നു. കൃത്യമായി ഈ സമയത്താണ് ധോണി സ്റ്റംപിളക്കിയത്. ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പാക്കിയശേഷം തേര്‍ഡ് അംപയറിന്റെ തീരുമാനമെത്തി; ടെയ്‌ലര്‍ ഔട്ട്..! രാജ്യാന്തര ക്രിക്കറ്റില്‍ ഒരുപക്ഷേ ധോണിക്കു മാത്രം സാധ്യമാകുന്ന സംഭവം എന്നിങ്ങനെ നിരവധി കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നു.
Leave a Comment