ഇന്ത്യ – ന്യൂസിലാന്‍ഡ് എകദിനത്തില്‍ മുഹമ്മദ് ഷമ്മിയും ശിഖര്‍ ധവാനും റെക്കോര്‍ഡ്

നേപ്പിയര്‍: ഇന്ത്യ – ന്യൂസിലാന്‍ഡ് എകദിനത്തില്‍ പിറന്നത് രണ്ട് റെക്കോര്‍ഡുകള്‍. മുഹമ്മദ് ഷമ്മിയും ശിഖര്‍ ധവാനുമാണ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് തികച്ച താരമായി ശിഖര്‍ ധവാന്‍. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ധവാന്‍. 118 ഇന്നിങ്‌സുകളില്‍നിന്ന് 5,000 കടന്ന ധവാന്‍ ഇക്കാര്യത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്‌ക്കൊപ്പമെത്തി. 101 ഇന്നിങ്‌സുകളില്‍നിന്ന് 5,000 പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാമത്. 114 ഇന്നിങ്‌സുകളില്‍നിന്ന് ഇതേ നേട്ടം കരസ്ഥമാക്കിയ വിവിയന്‍ റിച്ചാര്‍ഡ്‌സ്, വിരാട് കോഹ്!ലി എന്നിവര്‍ രണ്ടാമതുണ്ട്. 119 ഇന്നിങ്‌സുകളില്‍നിന്ന് 5,000 കടന്ന ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനെ സാക്ഷിനിര്‍ത്തിയാണ് ഒരു ഇന്നിങ്‌സ് കുറച്ച് ധവാന്‍ റെക്കോര്‍ഡിലെത്തിയതെന്നതും ശ്രദ്ധേയം. ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് മുഹമ്മദ് ഷമി സ്വന്തമാക്കിയത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് ഷമി ഈ നേട്ടത്തിലെത്തിയത്. വെറും 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്ന ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്. മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് നേട്ടം 102 ആക്കി.

pathram:
Related Post
Leave a Comment