ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല… ധോണീ…

ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് എം.എസ് ധോണിയായിരുന്നു. മൂന്നാംമത്സരത്തില്‍ കേദാര്‍ ജാദവുമൊത്ത് ധോണിയുടെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതിന് പിന്നാലെ ധോനിക്ക് നന്ദിയറിയിച്ച് ജാദവ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ധോണിയുടെ ഒരു ചിത്രത്തിനൊപ്പമാണ് ജാദവ് ട്വീറ്റ് ചെയ്തത്.

ഇപ്പോഴിതാ ഈ ട്വീറ്റിനേക്കാള്‍ ചര്‍ച്ചയാകുന്നത് ചിത്രത്തില്‍ ധോണി ധരിച്ചിരിക്കുന്ന ജീന്‍സാണ്. ടി ഷര്‍ട്ടും ജീന്‍സും ധരിച്ചു നില്‍ക്കുന്ന ധോണിയുടെ ചിത്രമാണ് ജാദവ് ട്വീറ്റ് ചെയ്തിരുന്നത്.

റിപ്പ്ഡ് ജീന്‍സാണ് ചിത്രത്തില്‍ ധോണി ധരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ താരത്തിന്റെ ഇടതുകാല്‍മുട്ടു മുഴുവന്‍ വെളിയില്‍ കാണാം. ഇതോടെ ജാദവിന്റെ ട്വീറ്റിനടിയില്‍ ആരാധകര്‍ കമന്റുകളുമായെത്തി. അടുത്ത പാരീസ് ഫാഷന്‍ വീക്കിലേക്കുള്ള മികച്ച തിരഞ്ഞെടുപ്പാകും ധോണിയെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. വിക്കറ്റിനു പിന്നില്‍ ധോണി ഇത്ര വേഗത്തില്‍ ഒടുന്നതിന്റെ കാരണം പിടികിട്ടിയെന്നായിരുന്നു മറ്റൊരു കമന്റ്.

പലരും ഈ ചിത്രത്തെ രസകരമായി സമീപിച്ചെങ്കിലും ധോണിയോട് ഇത്തരത്തിലുള്ള ജീന്‍സ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന കമന്റുകളും ഉണ്ടായിരുന്നു. ‘ദയവു ചെയ്ത് ഇത്തരത്തിലുള്ള ജീന്‍സ് ധരിക്കരുത്. താങ്കള്‍ രാജ്യത്തിന് ഒരു റോള്‍മോഡലല്ലേ. ഇതല്ല നമ്മുടെ സംസ്‌കാരം’, എന്നതായിരുന്നു അത്തരത്തിലുള്ള ഒരു കമന്റ്.

pathram:
Related Post
Leave a Comment