മെല്‍ബണ്‍: ചരിത്രവിജയവുമായി ഓസീസ് മണ്ണില്‍ ഇന്ത്യന്‍ പടയോട്ടം. മുന്‍ നായകന്‍ ധോണിയുടെയും കേദാര്‍ ജാദവിന്റേയും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ 234 റണ്‍സ് നേടിയത്. 87 റണ്‍സോടെ ധോനിയും 61 റണ്‍സോടെ കേദാര്‍ ജാദവുമാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.
രോഹിത് ശര്‍മ (9), ശിഖര്‍ ധവാന്‍ (23), 62 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറി കണ്ടെത്തിയ ധോനി 114 പന്തില്‍ നിന്ന് 87 റണ്‍സെടുത്തു. ധോനിയുടെ 70ാം അര്‍ധ സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 113 റണ്‍സില്‍ വിരാട് കോലി പുറത്തായ ശേഷം ഒന്നിച്ച ധോനിജാദവ് സഖ്യമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. നാലാം വിക്കറ്റില്‍ ഇരുവരും 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയില്‍ ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ധോനി സ്വന്തമാക്കി. മത്സരത്തില്‍ 34 റണ്‍സ് നേടിയപ്പോഴാണ് ധോനി ഈ നാഴികക്കല്ലിലെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഇതിന് മുമ്പ് ഓസീസ് മണ്ണില്‍ 1000 ഏകദിന റണ്ണുകള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. മെല്‍ബണ്‍ ഏകദിനത്തിനിറങ്ങുമ്പോള്‍ 966 റണ്‍സായിരുന്നു ധോനിയുടെ സമ്പാദ്യം.
രോഹിത് ശര്‍മ (9), ശിഖര്‍ ധവാന്‍ (23), 62 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നേരത്തെ ആറു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലാണ് ഓസീസിനെ തകര്‍ത്തത്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ ആറു വിക്കറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ചാഹല്‍ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഏകദിനത്തില്‍ ചാഹലിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
2004ല്‍ മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും ചാഹലിനായി. ഉസ്മാന്‍ ഖ്വാജ (34), ഷോണ്‍ മാര്‍ഷ് (39), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (58), മാര്‍ക്കസ് സ്‌റ്റോയിനിസ് (10), റിച്ചാഡ്‌സണ്‍ (16), ആദം സാംപ (8) എന്നിവരെയാണ് ചാഹല്‍ മടക്കിയത്. നേരത്തെ ഭുവനേശ്വര്‍ കുമാറാണ് ഓസീസ് ഓപ്പണര്‍മാരെ മടക്കിയത്. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത അലക്‌സ് കാരിയെ ഭുവി കോലിയുടെ കൈയിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ഫിഞ്ചിനെയും (14) ഭുവി മടക്കി.
ആദ്യ ഓവറില്‍ തന്നെ യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നിലയുറപ്പിച്ച ഉസ്മാന്‍ ഖ്വാജയെയും ഷോണ്‍ മാര്‍ഷിനെയുമാണ് ആദ്യ ഓവറില്‍ തന്നെ ചാഹല്‍ പുറത്താക്കിയത്. ഷോണ്‍ മാര്‍ഷിനെ ചാഹലിന്റെ പന്തില്‍ ധോനി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒരു പന്തിനു ശേഷം ഖ്വാജയെ ചാഹല്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ ചാഹല്‍, രോഹിത്തിന്റെ കൈകളിലെത്തിച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീഴ്ത്തി.
മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത മാര്‍ഷ്ഖവാജ സഖ്യമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലാക്കിയത്. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ സെഞ്ചുറി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇത് രണ്ടാം തവണയാണ് പരമ്പരയില്‍ ഹാന്‍ഡ്‌സ്‌കോമ്പ് അര്‍ധ സെഞ്ചുറി പിന്നിടുന്നത്. 63 പന്തുകള്‍ നേരിട്ട ഹാന്‍ഡ്‌സ്‌കോമ്പ്, രണ്ടു ബൗണ്ടറികളടക്കം 58 റണ്‍സെടുത്തു.
മത്സരം ഇടയ്ക്ക് മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Leave a Comment