ബ്രോ സാമിയും ജയം രവിയും മകരവിളക്ക് ദര്‍ശനത്തിന്; ചിത്രങ്ങള്‍ വൈറലാകുന്നു

സന്നിധാനം: മകരവിളക്ക് കാണാന്‍ തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്ത് എത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ സന്നിധാനത്തെത്തുന്നത്.
സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി വ്യക്തമാക്കി. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയംരവി വ്യക്തമാക്കി.
പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയംരവിയോടൊപ്പം പ്രശാന്ത് നായര്‍ പങ്കുവെച്ച സെല്‍ഫി ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിട്ടുണ്ട്.

pathram:
Related Post
Leave a Comment