മുഖക്കുരു മാറാന്‍ ഇവയെന്നു പരീക്ഷിച്ചു നോക്കൂ

മുഖക്കുരു ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍കൊണ്ടുമാണ് പ്രധാനമായും മുഖക്കുരു ഉണ്ടാകുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ വളരെ പെട്ടെന്ന് മാറ്റാവുന്നതാണ് മുഖക്കുരു. മുഖക്കുരു മാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍

വെള്ളം കുടിക്കുക…

മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തില്‍ ഇടയ്ക്കിടക്ക് മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും.

തുളസിയിലയുടെ നീര്…

ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ എന്നന്നേക്കുമായി പുറത്താക്കുവാന്‍ സഹായകമാണ്. മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെളളത്തില്‍ കഴുകുക. മുഖത്തെ രോ?മങ്ങള്‍ അകറ്റാനും തുളസിയിലയുടെ നീര് പുരട്ടുന്നത് ഏറെ നല്ലതാണ്.

തേങ്ങ പാല്‍…

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ തേങ്ങ പാല്‍ മുഖക്കുരു മാറ്റാന്‍ നല്ലൊരു മരുന്നാണ്. മുഖത്തെ ചുളിവുകള്‍, കണ്ണിന് ചുറ്റുമുള്ള പാട് എന്നിവ അകറ്റാനും തേങ്ങ പാല്‍ സഹായിക്കും. ദിവസവും തേങ്ങ പാലില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തിടുന്നത് മുഖക്കുരു കുറയാന്‍ സഹായിക്കും. തേങ്ങ പാല്‍ ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം തിളക്കമുള്ളതാക്കാന്‍ ഗുണം ചെയ്യും.

ഐസ് ക്യൂബ്…

ഐസ് ക്യൂബിനെ നിസാരമായി കാണരുത്. മുഖം തിളക്കമുള്ളതാക്കാനും മുഖക്കുരു അകറ്റാനും ഏറ്റവും നല്ലതാണ് ഐസ് ക്യൂബ് മസാജ്. ദിവസവും മൂന്ന് നേരം ഐസ്‌ക്യൂബ് മസാജ് ചെയ്യുന്നത് മുഖത്തെ ചര്‍മ്മം ലോലമുള്ളതാക്കാനും സഹായിക്കും.

വെള്ളരിക്ക ജ്യൂസ്…

വെള്ളരിക്ക ജ്യൂസില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്ത് നോക്കൂ. മുഖക്കുരു മാത്രമല്ല മറ്റ് പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് വെള്ളരിക്ക ജ്യൂസ്. ഇതും അല്ലെങ്കില്‍ വെള്ളരിക്കയുടെ നീര് മുഖത്ത് പുരട്ടിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കോട്ടണ്‍ തുണി കൊണ്ട് തുടച്ച് മാറ്റുക. അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ കഴുകാം.

Similar Articles

Comments

Advertismentspot_img

Most Popular