പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും. . ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെ ഇവര്‍ ദര്‍ശനം നടത്തിയെന്നാണ് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.. പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നാണ് ബിന്ദു പറഞ്ഞത്. ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയത്. എന്നാല്‍ പോലീസ് അധികൃതര്‍ ഈ വാര്‍ത്ത തള്ളി.
പമ്പ പോലീസ് സ്റ്റേഷന്, സന്നിധാനം പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലെ പൊലീസ് സംഘത്തിന് ഇക്കാര്യത്തില്‍ വ്യക്തതയില്ല. കെഎസ്ആര്‍ടിസി ബസ് നിലക്കല്‍ എന്നിവിടങ്ങളില്‍ പോലീസ് ചെക്കിംഗ് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യുവതികള്‍ എത്തിക്കഴിഞ്ഞാല്‍ പോലീസിന് അറിയാന്‍ സാധിക്കും.
അതേസമയം യുവതികള്‍ സന്നിധാനത്തെത്തിയ ദൃശ്യങ്ങള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു.
ഈ മാസം 24 ന് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു.
Leave a Comment