14 വര്‍ഷത്തിനു ശേഷം പ്രിയാരാമന്‍ മലയാളത്തിലേക്ക്…!!

മലയാളികളുടെ പ്രിയ നടി പ്രിയാരാമന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു.
ഫ്‌ലവേഴ്‌സ് ചാനല്‍ ഒരുക്കുന്ന പുതിയ സീരിയലായ ‘അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയാരാമന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

പ്രിയരാമന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പരമ്പര ഡിസംബര്‍ 31 മുതല്‍ വൈകുന്നേരം 7:30 മുതല്‍ ഫ്‌ലവേഴ്‌സ് ടിവി യില്‍ സംപ്രേഷണം ആരംഭിക്കും. ഛായാഗ്രാഹകനായ പോള്‍ മൈക്കാവ് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന പരമ്പരയാണ് അരയന്നങ്ങളുടെ വീട്.

രജനികാന്തിന്റെ വള്ളി എന്ന ചിത്രമായിരുന്നു പ്രിയ രാമന്റെ ആദ്യ ചിത്രം. ‘സൈന്യം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് പ്രിയാ രാമന്‍ മലയാള സിനിമാ രംഗത്ത് എത്തുന്നത്. കാശ്മീരം, മാന്ത്രികം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. മലയാള സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറിയ താരം ഇതിനിടെ അഭിനയത്തില്‍ നിന്ന് ഒരിടവേളയെടുക്കുകയും ചെയ്തു. അതിന് ശേഷം മറ്റ് ഭാഷകളിലെ സീരിയല്‍ രംഗത്ത് സജീവമായിരുന്നു.

pathram:
Related Post
Leave a Comment