മറക്കണ്ട ഇനിയും രണ്ട് ടെസ്റ്റ്കൂടി ബാക്കിയുണ്ട്…അത് രണ്ടും ജയിച്ച് ഇന്ത്യയ്ക്ക് തിരിച്ചടിക്കാനാവുമെന്നും മുന്നറിയിപ്പ്

കൊല്‍ക്കത്ത: പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയെ എഴുതിത്തള്ളുന്ന വിമര്‍ശകര്‍ക്കും ഓസീസ് മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഓസീസ് മാധ്യമങ്ങള്‍ ഒരുപാട് പറയുന്നുണ്ടെന്ന് പറഞ്ഞ ഗാംഗുലി, ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ടെന്നും ഇന്ത്യക്ക് അത് രണ്ടും ജയിച്ച് തിരിച്ചടിക്കാനാവുമെന്നും മുന്നറിയിപ്പ് നല്‍കി. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പെര്‍ത്തില്‍ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. പെര്‍ത്തിലെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഗ്രൗണ്ടിലെ പെരുമാറ്റത്തെക്കുറിച്ചും ഓസീസ് മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓസട്രേലിയക്ക് ദാദയുടെ മുന്നറിയിപ്പ്.

pathram:
Related Post
Leave a Comment