ഞാനല്ല എന്റെ ബാറ്റ് എനിക്കു വേണ്ടി സംസാരിക്കുമെന്ന് കോഹ് ലി

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 25–ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍, സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം കോഹ്!ലി നടത്തിയ ആഘോഷമാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ തകര്‍പ്പന്‍ െ്രെഡവിലൂടെയാണ് കോഹ്!ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക്, ‘കോഹ്!ലി സെഞ്ചുറി പൂര്‍ത്തിയാക്കുമെന്ന് തോന്നുന്നില്ല’ എന്നു പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ഓസീസ് പേസ് ബോളര്‍ പാറ്റ് കമ്മിന്‍സിനെയും കോഹ്!ലി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് തകര്‍പ്പന്‍ ബൗണ്ടറിയിലൂടെ കോഹ്!ലി ടെസ്റ്റ് സെഞ്ചുറികളില്‍ ‘കാല്‍ സെഞ്ചുറി’ പൂര്‍ത്തിയാക്കിയത്.
സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍മറ്റ് ഊരി നിലത്തുവച്ച കോഹ്!ലി, ബാറ്റ് നീട്ടിപ്പിടിച്ച് ‘എന്റെ ബാറ്റ് എനിക്കു വേണ്ടി സംസാരിക്കുമെന്ന’ ആംഗ്യത്തോടെയാണ് സെഞ്ചുറി ആഘോഷിച്ചത്. ഒരുവേള കമന്റേറ്റര്‍മാരെപ്പോലും അതിശയിപ്പിച്ചു കളഞ്ഞു കോഹ്!ലിയുടെ ഈ ആഘോഷം.

pathram:
Related Post
Leave a Comment