ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ച് ജസ്പ്രീത് ബുംറ; മാര്‍ക്കസ് ഹാരിസിന്റെ ഹെല്‍മറ്റ് തകര്‍ന്നു

പെര്‍ത്ത്: ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ച് ജസ്പ്രീത് ബുംറ. ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാമിന്നിങ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. പ്രത്യേകിച്ച് ജസ്പ്രീത് ബുംറ. തന്റെ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടുമായിരുന്നു ബുംറ എല്ലാവരേയും ഞെട്ടിച്ചത്. ബുംറയുടെ പന്ത് ഓസീസ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന്റെ ഹെല്‍മറ്റും തകര്‍ത്താണ് കടന്നുപോയത്.
ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സിലെ 51-ാം ഓവറിലായിരുന്നു ഇത്. ഈ ഓവറിലെ അവാസന പന്ത് ഒരു ബൗണ്‍സറായിരുന്നു. ഇത് ഹെല്‍മറ്റില്‍ കൊണ്ടതോടെ ഹാരിസ് ഗ്രൗണ്ടില്‍ മലര്‍ന്നുവീണു. ഉടനത്തന്നെ ഓസീസിന്റെ വൈദ്യസംഘമെത്തി ഹാരിസിനെ പരിശോധിച്ചു. ഹെല്‍മറ്റുള്ളതിനാല്‍ താരം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ബുംറയുടെ വേഗം പേസ് ഇതിഹാസം ജെഫ് തോംസണെ ഓര്‍മിപ്പിക്കുന്നതാണെന്ന് അടുത്ത ദിവസത്തെ ഓസ്ട്രേലിയന്‍ മാധ്യമങ്ങളെഴുതി. രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ മൂന്ന് വിക്കറ്റാണ് ബുംറ പിഴുതത്. 56 പന്തില്‍ 20 റണ്‍സെടുത്ത ഹാരിസിനേയും പുറത്താക്കിയത് ബുംറയാണ്.

pathram:
Related Post
Leave a Comment