പെര്‍ത്ത് ടെസ്റ്റ് ; 175 റണ്‍സിന്റെ ലീഡുമായി ഓസീസ്

പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഓസീസിന് ഭേദപ്പെട്ട തുടക്കം.
175 റണ്‍സിന്റെ ലീഡ്. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഒന്നാം ഇന്നിങ്സില്‍ ഓസീസ് 43 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു.
ഉസ്മാന്‍ ഖവാജ (41), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (8) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. മാര്‍കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (5), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (13), ട്രാവിസ് ഹെഡ് (19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആരോണ്‍ ഫിഞ്ച് (25) വിരലിന് പരിക്കേറ്റ് കളത്തിന് പുറത്തായത് ഓസീസിന് തിരിച്ചടിയായി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 283 റണ്‍സിന് അവസാനിച്ചിരുന്നു. വിരാട് കോലിയുടെ 25ാം സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്സിലെ പ്രത്യേകത. സ്‌കോര്‍, ഓസ്ട്രേലിയ: 326, 132/4 & ഇന്ത്യ 283.
നേരത്തെ ഓസീസിന്റെ 326 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 283 റണ്‍സിന് അവസാനിച്ചിരുന്നു. ഓസീസിനായി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഒരു സ്‌പെഷലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെ പെര്‍ത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് ലിയോണിന്റെ പ്രകടനം.

pathram:
Related Post
Leave a Comment