പെര്‍ത്ത് ടെസ്റ്റ് ; രണ്ടാം ഇന്നിങ്‌സ് ഓസീസിനെ എറിഞ്ഞ് വിഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍

പെര്‍ത്ത്: പെര്‍ത്തില്‍ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തിട്ടുണ്ട്. മാര്‍കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (5) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഉസ്മാന്‍ ഖവാജ (13), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് എന്നിവരാണ് ക്രീസില്‍. ഹാരിസിനെ ബുംറ ബൗള്‍ഡാക്കിയപ്പോള്‍ മാര്‍ഷിനെ ഷമി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ഇതിനിടെ, ആരോണ്‍ ഫിഞ്ച് ഷമിയുടെ പന്തില്‍ വിരലിന് പരിക്കേറ്റ് മാറിയത് ഓസീസിന് വിനയായി. നന്നായി ബൗണ്‍സ് ലഭിക്കുന്ന പിച്ചില്‍ ഓസീസ് ബാറ്റ്സ്മാന്മാര്‍ ബാറ്റേന്താന്‍ നന്നായി ബുദ്ധിമുട്ടി. ഷമിയുടെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫിഞ്ചിന് പരിക്കേറ്റത്. പുറത്ത് പോവുമ്പോള്‍ താരം 25 റണ്‍ നേടിയിരുന്നു.
നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 326നെതിരെ ഇന്ത്യ 283 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. മധ്യനിരയുടെയും വാലറ്റത്തിന്റെ നിരുത്തരവാദിത്വമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ടെസ്റ്റിന്‍ കരിയറില്‍ തന്റെ 25ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ വിരാട് കോലി (123)യാണ് ഇന്ത്യുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (51), ഋഷഭ് പന്ത് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

pathram:
Leave a Comment