ഭാര്യയെ പേടിയല്ല.. പ്രണയമാണ്..! ഭാര്യയുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന ധോണിയുടെ ചിത്രം വൈറലാവുന്നു..

മുബൈ: ഭാര്യയുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന ധോണിയുടെ ചിത്രം വൈറലാവുന്നു. സാക്ഷി പുതിയതായി പുറത്ത് വിട്ട ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. നിങ്ങള്‍ പണം കൊടുത്ത് വാങ്ങി തന്ന ഷൂസിന്റെ ലേസ് നിങ്ങള്‍ തന്നെ കെട്ടണം എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ഈ ചിത്രം പങ്കുവെച്ചത്. മറ്റുളളവര്‍ കാണുമോയെന്ന് ആശങ്കയില്ലാതെ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി. ഭാര്യയെ ധോണിക്ക് പേടിയാണോ? തുടങ്ങിയ കമന്റുകള്‍ക്ക് ഭാര്യയെ പേടിയല്ല അതിരു കവിഞ്ഞ പ്രണയമാണെന്ന മറുപടികളും ധാരാളം കാണാം.
താനും ധോണിയും ഒരുമിക്കാന്‍ കാരണം ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയാണെന്ന് സാക്ഷി ധോണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സാക്ഷിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ധോണിയെക്കുറിച്ച് ഇറങ്ങിയ സിനിമയായ എംഎസ് ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ ഉത്തപ്പയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. സ്‌കൂള്‍ പഠനത്തിനുശേഷം 10 വര്‍ഷം കഴിഞ്ഞ് ഇരുവരും താജ് ബംഗാളില്‍വച്ച് ആക്സ്മികമായി കണ്ടുമുട്ടുകയായിരുന്നുവെന്നും ധോണിയുടെ മാനേജരായ യുദ്ധജിത് ദത്തയാണ് ഇരുവരുടെയും പരിചയം പുതുക്കുന്നതെന്നുമാണ് സിനിമയില്‍ പരാമര്‍ശം. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്ന് സിനിമയില്‍ പറയുന്നു.

pathram:
Related Post
Leave a Comment