ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു

പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ അശ്വിനെയും രോഹിത് ശര്‍മയേയും കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസ് ബോളര്‍ ഉമേഷ് യാദവും ഹനുമാ വിഹാരിയും ടീമില്‍ ഇടംപിടിച്ചു.
ബാറ്റിങ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 23 റണ്‍സെടുത്തിട്ടുണ്ട്. 13 റണ്‍സുമായി ഫിഞ്ചും ഒമ്പത് റണ്‍സുമായി ഹാരിസുമാണ് ക്രീസില്‍. നാലു 4 മത്സര പരമ്പരയില്‍ അഡ്ലെയ്ഡ് ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്.

pathram:
Related Post
Leave a Comment