കോട്ടയം: ചിങ്ങവനം-ചങ്ങനാശ്ശേരി ഇരട്ടപ്പാതയിലെ സിഗ്‌നല്‍ സംവിധാനവും പാളങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന പണികള്‍ (ഇന്റര്‍ലോക്കിങ്) തുടങ്ങിയതിനാല്‍ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം. ചില വണ്ടികള്‍ മാത്രം കടത്തിവിടും. 11 വണ്ടികള്‍ ആലപ്പുഴ വഴിയാക്കും. പാസഞ്ചറുകളും മെമുവും റദ്ദാക്കി. കുറെ വണ്ടികള്‍ വൈകിയോടിക്കും. ശബരിമല തീര്‍ഥാടകര്‍ക്കായി രണ്ടു വണ്ടികള്‍ അധികം ഏര്‍പ്പെടുത്തി. 23 വരെയാണ് നിയന്ത്രണം.
പുതിയ പാളം പഴയവയുമായി യോജിപ്പിച്ച് അപകടസാധ്യതകളില്ലെന്ന് ഉറപ്പാക്കി സിഗ്‌നലുകളും സ്ഥാപിക്കണം. പുതിയ പാതയില്‍ 85 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടി ഓടിക്കാന്‍ മുഖ്യസുരക്ഷാ കമ്മിഷണറുടെ(സി.ആര്‍.സി.) അനുമതി ലഭിച്ചു. ക്രമേണ വേഗം കൂട്ടും. ഘട്ടംഘട്ടമായാണ് പണി നടത്തുന്നത്.
ആലപ്പുഴ വഴി
തിരുവനന്തപുരംഹൈദരാബാദ് ശബരി എക്‌സ്പ്രസ്(17229), ന്യൂഡല്‍ഹിതിരുവനന്തപുരം കേരള എക്‌സ്പ്രസ്(12626), നാഗര്‍കോവില്‍മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650), കന്യാകുമാരിമുംബൈ ജയന്തി ജനത എക്‌സ്്പ്രസ്(16382), കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ്(12202), കൊച്ചുവേളി ഡെറാഡൂണ്‍ പ്രതിവാര എക്‌സ്പ്രസ്(22659 വെള്ളിയാഴ്ച), ബെംഗളൂരുകന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്(16526), കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്(12081), ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്്പ്രസ്(22654), ഡെറാഡൂണ്‍ കൊച്ചുവേളി എക്‌സ്പ്രസ്(22660), വിശാഖപട്ടണംകൊല്ലം പ്രതിവാര എക്‌സ്പ്രസ്(18567 വെള്ളിയാഴ്ച) എന്നിവ ആലപ്പുഴ വഴിേയാടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ സ്‌റ്റേഷനുകളില്‍ ഓരോ മിനിറ്റും ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ രണ്ടുമിനിറ്റും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
റദ്ദാക്കിയവ
കൊല്ലം കോട്ടയം പാസഞ്ചര്‍(56394), കോട്ടയംെകാല്ലം പാസഞ്ചര്‍(56393), എറണാകുളംകായംകുളം പാസഞ്ചര്‍(56387കോട്ടയം വഴി), കായംകുളം എറണാകുളം പാസഞ്ചര്‍(56388കോട്ടയം വഴി), എറണാകുളംകായംകുളം പാസഞ്ചര്‍(56381ആലപ്പുഴ വഴി), കായംകുളംഎറണാകുളം പാസഞ്ചര്‍(56382 ആലപ്പുഴ വഴി), എറണാകുളംആലപ്പുഴ പാസഞ്ചര്‍(56303), മെമു വണ്ടികളായ കൊല്ലം എറണാകുളം(66300, 66307കോട്ടയം വഴി), എറണാകുളംകൊല്ലം(66301, 66308കോട്ടയം വഴി)
ഭാഗികമായി റദ്ദാക്കിയത്
ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചര്‍(56365), പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ (56366), കായംകുളം എന്നിവ എറണാകുളത്തുനിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ആലപ്പുഴ വഴിയുള്ള കായംകുളംഎറണാകുളം പാസഞ്ചര്‍(56380) ആലപ്പുഴ വരെയേ ഉണ്ടാകൂ.
സമയവ്യത്യാസം
14, 19, 20, 23 തീയതികളില്‍ 10 മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം കാക്കിനഡ(07212) പ്രത്യേക തീവണ്ടി, 21ലെ കൊല്ലം വിജയവാഡ (07214) പ്രത്യേക വണ്ടി, 17ാം തീയതിയിലെ കൊല്ലംവിശാഖപട്ടണം(08516) എന്നീ തീവണ്ടികള്‍ രണ്ടുമണിക്കൂര്‍ വൈകി 12ന് പുറപ്പെടും.
കന്യാകുമാരിമുംബൈ ജയന്തി എക്‌സ്്പ്രസ്(16382) 13, 14, 15, 18, 20 തീയതികളില്‍ കൊല്ലത്തിനും ചിങ്ങവനത്തിനുമിടയില്‍ രണ്ടുമണിക്കൂറും 16, 17, 19, 21, 23 തീയതികളില്‍ ഒന്നരമണിക്കൂറും പിടിച്ചിടും. തിരുവനന്തപുരംന്യൂഡല്‍ഹി എക്‌സ്പ്രസ് വെള്ളിയാഴ്ച ചെങ്ങന്നൂരില്‍ 45 മിനിറ്റും 22ന് ഒരുമണിക്കൂര്‍ പത്തുമിനിറ്റ് തിരുവല്ലയിലും നിര്‍ത്തിയിടും. ചെന്നൈ സെന്‍ട്രല്‍കൊല്ലം സ്‌പെഷ്യല്‍ (06049) 22ന് അഞ്ചുമണിക്കൂര്‍ കോട്ടയത്ത് പിടിച്ചിടും.
നേരത്തേ ബുക്കുചെയ്തവര്‍ അറിയാന്‍
ശബരി എക്‌സ്പ്രസില്‍ ടിക്കറ്റെടുത്ത ശബരിമല തീര്‍ഥാടകര്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവരുടെ സൗകര്യത്തിനായി ഈ ദിവസങ്ങളില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിനുണ്ട്. 10.45ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ എറണാകുളത്ത് 12.05ന് എത്തും. ന്യൂഡല്‍ഹിതിരുവനന്തപുരം കേരള എക്‌സ്പ്രസ്(12626), ജനശതാബ്ദി എക്‌സ്പ്രസ്(12081) എന്നീ വണ്ടികളിലെ യാത്രക്കാര്‍ക്കായി എറണാകുളത്തുനിന്ന് 12.30ന് കായംകുളം പാസഞ്ചര്‍(56387) പുറപ്പെടു