ഒടിയന് നേരെ തമിഴ് റോക്കേഴ്സിന്റെ ഭീഷണി ; ഭയമില്ലെന്ന് അണിയറപ്രവര്‍ത്തകരും

ഒടിയന് നേരെ തമിഴ് റോക്കേഴ്സിന്റെ ഭീഷണി. ഇന്ത്യന്‍ സിനിമ അണിയറപ്രവര്‍ത്തകരുടെ പേടി സ്വപ്നമാണ് തമിഴ് റോക്കേര്‍സ്. ഏതൊരു സിനിമ റിലീസ് ചെയ്ത ഉടനെ സൈറ്റില്‍ ഇടുകയും അത് വഴി സിനിമ നിര്‍മ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കാരണം എല്ലാവരുടെയും കണ്ണിലെ കരടാണിവര്‍. ഇടയ്ക്ക് ചില അഡ്മിന്‍സ് ഒക്കെ അറസ്റ്റ് ചെയ്യപ്പെടാറുണ്ടെങ്കിലും അടിവേരറുക്കാന്‍ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല.
ഇപ്പോഴിതാ തമിഴ് റോക്കേഴ്സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയാണ്. ഒടിയന്‍ റിലീസ് ചെയ്താല്‍ ഉടന്‍ തന്നെ സൈറ്റില്‍ ഇടും എന്നാണ് ഭീഷണി. എന്നാല്‍ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത് ചിലവാകില്ല എന്ന് അണിയറപ്രവര്‍ത്തകരും പറയുന്നു. 2.0 യുടെ ടീം ചെയ്ത പോലെ സൈറ്റില്‍ അവര്‍ അപ്ലോഡ് ചെയ്താല്‍ ഉടന്‍ ഡിലീറ്റ് ചെയ്യുന്ന രീതിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
എന്തായാലും പതിനാലാം തിയ്യതി അകാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഒടിയന്‍ മാണിക്യന്റെ ഒടിവിദ്യകള്‍ കാണാന്‍ കൊച്ചു കുട്ടികള്‍ വരെ കാത്തിരിക്കുന്നു. മൂന്ന് ഭാഷകളിലായി നാലായിരത്തോളം സ്‌ക്രീനുകളില്‍ ഇറങ്ങുന്ന ആ ദൃശ്യവിസ്മയത്തിനായി നമുക്കും കാത്തിരിക്കാം.

pathram:
Related Post
Leave a Comment