അഡ്ലെയ്ഡ്: പൂജാരയുടെ മുഴുവന്‍ പേര് ചേതേശ്വര്‍ പൂജാരായാണെന്ന് ആരാധകര്‍ക്കറിയാം. എന്നാല്‍ പൂജാരക്ക് സ്റ്റീവ് പൂജാരയെന്നൊരു പേരുകൂടി ഉണ്ടെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.
അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയെ സെഞ്ചുറിക്ക് പൂജാരയെ അഭിനന്ദിക്കുമ്പോഴാണ് സ്റ്റീവ് പൂജാരയെന്ന വിളിക്ക് പിന്നിലെ രഹസ്യം വോണ്‍ വെളിപ്പെടുത്തിയത്. കൗണ്ടിയില്‍ യോര്‍ക്ക് ഷെയറിന് കളിക്കുന്ന പൂജാരയെ സഹതാരങ്ങള്‍ക്ക് വിളിക്കുന്ന പേരാണിത്.
ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ പൂജാര ഓസ്‌ട്രേലിയിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇന്ന് സ്വന്തമാക്കി. 73 റണ്‍സായിരുന്നു ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ പൂജാരയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 123 റണ്‍സ് നേടിയ പൂജാര ആദ്യ ദിനത്തിലെ അവസാന ഓവറുകളില്‍ സ്‌ട്രൈക്ക് നിലനിര്‍ത്താനുള്ള ശ്രമത്തില്‍ പാറ്റ് ക്മിന്‍സിന്റെ ഉജ്ജ്വല ഫീല്‍ഡിംഗില്‍ റണ്ണൗട്ടാവുകയായിരുന്നു.
Leave a Comment