ഇന്ത്യന്‍ ടീമിനെ ‘പേടിത്തൊണ്ടന്മാര്‍’ എന്ന് വിശേഷിപ്പിച്ച് ഓസീസ്

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഓസീസ് മാധ്യമം. ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെയാണ് ഇത്. ഇന്ത്യന്‍ താരങ്ങളെ രൂക്ഷമായി പരിഹസിച്ചാണ് പ്രമുഖ ഓസീസ് മാധ്യമം പുറത്തിറങ്ങിയത്. ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ‘പേടിത്തൊണ്ടന്മാര്‍’ എന്ന വിശേഷണമാണ് തലക്കെട്ടായി പത്രം നല്‍കിയത്.
ഇന്ത്യയ്ക്കാര്‍ക്ക് ബൗണ്‍സിനെ പേടിയാണെന്നും പേസ് ബൗളിംഗിന് മുന്നില്‍ തലകുനിക്കുമെന്നുമെല്ലാം ആണ് പത്രം വാദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പത്രത്തിനെതിരെ ഓസ്ട്രേലിയയില്‍ ഉയരുന്നത്. പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും മര്യാദകെട്ട പെരുമാറ്റമാണിതെന്നാണ് പ്രധാന വിമര്‍ശനം.
വ്യാഴാഴ്ചയാണ് ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്ലെയ്ഡില്‍ തുടക്കമാവുന്നത്. ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. മൂന്ന് പരമ്പരകളില്‍ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം.

pathram:
Related Post
Leave a Comment