കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് സിനിമയില്‍

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് സിനിമയില്‍. യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’ എന്ന ചിത്രത്തിലാണ് ലാലിവിന്‍സെന്റ് അഭിനയിച്ചിരിക്കുന്നത്. ചിത്രം ഈ വാരം റിലീസിനെത്തും. കോണ്‍ഗ്രസ്സിലെ എക്കാലത്തേയും ശക്തയായ വനിതാ നേതാവും ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റുമാണ് ലാലി വിന്‍സെന്റ്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന കാലത്താണ് ലാലി വിന്‍സന്റ് കെഎസ്യുവിലൂടെ രാഷ്ട്രീയത്തില്‍പ്രവേശിച്ചത്.
ഷൈന്‍ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
സെക്കന്‍ഡ് ഷോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്‍ അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടി ആയിരുന്നു.
ജോമോന്‍ തോമസ് കാമറയും ബിജിബാല്‍ സംഗീതവും സന്തോഷ് വര്‍മ്മ ഗാനരചനയും നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ദിലീപ് ഡെന്നീസാണ്.അര്‍ജ്ജുന്‍, ലക്ഷ്മി നാരായണന്‍,പി ബാലചന്ദ്രന്‍,ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സണ്‍ ആഡ്സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍മേനോന്‍ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പി.എസ് ആണ്. ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഡിസംബര്‍ 7 ന് പ്രദര്‍ശനത്തിനെത്തും.

Similar Articles

Comments

Advertisment

Most Popular

കരിപ്പൂർ വിമാന ദുരന്തം; മിംസ് ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് ഒരു കുഞ്ഞ്

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ്...

വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം; പൈലറ്റിന് റണ്‍വേ കാണാനായില്ല

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക...

കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 11 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4...