ബ്ലാസ്റ്റേഴ്സിന്റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനത്തില്‍ വിഷമത്തിലായ ആരാധകര്‍ക്ക് ശുഭ വാര്‍ത്ത. ബ്ലാസ്റ്റേഴ്സിന്റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ പുതിയ താരങ്ങളെ എത്തിക്കുമെന്നാണ് ഇപ്പോര്‍ പുറത്തുവരുന്ന സൂചന. പരിശീലകന്‍ ഡേവിഡ് ജയിംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമാണ് പുതിയ താരങ്ങളെ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.
ചുരുങ്ങിയത് ഒരു താരം എങ്കിലും എത്തും എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. വിദേശ താരമാണ് ടീമിലെത്താന്‍ സാധ്യതയെന്നും പരിശീലകന്‍ സൂചിപ്പിച്ചു. ഇപ്പോള്‍ ഫോമില്ലാതെയും പരിക്ക് കാരണവും കഷ്ടപ്പെടുന്ന ഏതെങ്കിലും ഒരു താരം പുറത്ത് പോകും. പ്രാദേശിക താരങ്ങളെയും ടീമില്‍ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് നോക്കുന്നുണ്ട്. മറ്റു ക്ലബുകളില്‍ അവസരം ലഭിക്കാത്ത മികച്ച താരങ്ങളെ വായ്പാടിസ്ഥാനത്തില്‍ എത്തിക്കാനാകുമെന്നും ഡേവിഡ് ജെയിംസ്.
സീസണ്‍ പകുതി ആയപ്പോഴും ഒരു വിജയം മാത്രം നേടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനിയും ഫോമില്‍ ആയില്ല എങ്കില്‍ ജെയിംസ് പുറത്ത് പോകാന്‍ വരെ സാധ്യതയുണ്ട്. ബ്ലാസ്റ്റേഴ്സ് ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റ് മാത്രമാണുള്ളത്. മൂന്ന് തോല്‍വിയും അഞ്ച് സമനിലയും ഒരു ജയവും. ആരാധകര്‍ വരെ കൈവിട്ട അവസ്ഥയിലാണ് ടീമിപ്പോള്‍.

pathram:
Related Post
Leave a Comment