ആരോടും ഒന്നും തെളിയിക്കാനില്ലെന്ന് കോഹ് ലി

അഡ്‌ലെയ്ഡ്: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോലിപ്പട അഡ്‌ലെയ്ഡിലെത്തിയിരിക്കുന്നത്. നാല് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതുള്ള വിരാട് കോലി തന്നെയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ല്.
ഓസ്‌ട്രേലിയയില്‍ ആരോടും ഒന്നും തെളിയിക്കാനില്ല എന്നാണ് കോലി പരമ്പരക്ക് മുന്‍പ് പറയുന്നത്. എല്ലാ പര്യടനങ്ങളിലും പരമ്പരകളിലും മത്സരങ്ങളിലും നിന്ന് പഠിക്കാനുണ്ടാകും. കഴിഞ്ഞ സന്ദര്‍ശനത്തേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസം തനിക്കുണ്ട്. എന്നാല്‍ ആരോടും ഒന്നും പ്രത്യേകിച്ച് തെളിയിക്കാനില്ലെന്ന് ഒരു ഓസ്‌ട്രേലിയന്‍ റേഡിയോയോട് കോലി പറഞ്ഞു.
എന്താണ് ടീം ആവശ്യപ്പെടുന്നത്. അത് 100 ശതമാനം നല്‍കുകയാണ് ചെയ്യുന്നത്. അത് തുടര്‍ന്നുകൊണ്ടിരിക്കും. അതുകൊണ്ട് വിദേശ പര്യടനങ്ങള്‍ നടത്തുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment