പാരിസ്: മെസിക്കും കൂട്ടര്‍ക്കുമൊപ്പം വീണ്ടും പന്തുതട്ടാന്‍ താല്‍പര്യമുണ്ട് നെയ്മര്‍. റെക്കോഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മനിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുന്നതായി സൂചന. ഇതുസംബന്ധിച്ച് നെയ്മറും പിഎസ്ജിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ തട്ടകമായ ബാഴ്സയിലേക്ക് തന്നെ മടങ്ങി പോകാനാണ് നെയ്മര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
നെയ്മറിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡും രംഗത്തുണ്ട്. എങ്കിലും ബാഴ്സ തന്നെയാകും താരത്തിന്റെ ആദ്യ പരിഗണനയിലുള്ളത്. ബാഴ്സ വിട്ടശേഷവും നെയ്മര്‍ പലകുറി ന്യൂകാമ്പില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തനിക്ക് ലയണല്‍ മെസിക്കും കൂട്ടര്‍ക്കുമൊപ്പം വീണ്ടും പന്തുതട്ടാന്‍ താല്‍പര്യമുണ്ടെന്ന് ബാഴ്സയിലെ അടുത്ത സുഹൃത്തുക്കളോട് മനസുതുറക്കുകയും ചെയ്തിരുന്നു.
ലൂയി സുവാരസ് തന്റെ കരിയറിന്റെ അവസാന നാളുകളിലാണ് അതുകൊണ്ട് തന്നെ മെസിക്ക് പറ്റിയ നല്ലൊരു താരത്തെ ടീമിലെത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. നെയ്മര്‍ വന്നാല്‍ ബാഴ്സ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. ബാഴ്സയുടെ ഇടനിലക്കാരന്‍ ലണ്ടനിലെത്തുകയും നെയ്മറിന്റെ ഏജന്റുകൂടിയായ പിതാവിനെ കണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
200 മില്യണ്‍ പൗണ്ടില്‍ ഇളവ് ലഭിക്കാന്‍ യുവതാരം ഡെംബലെയേയും പകരം നല്‍കാന്‍ ബാഴ്സ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിഎസ്ജിയില്‍ പലപ്പോഴും സഹതാരങ്ങളോടും കോച്ചിനോടും നെയ്മര്‍ക്ക് യോജിച്ച് പോകാന്‍ സാധിക്കുന്നില്ലെന്ന വാര്‍ത്തകള്‍ പലപ്പോഴും ഉയര്‍ന്നിരുന്നു. കൈലിയന്‍ എംബാപ്പെയ്ക്ക് പിഎസ്ജിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതും നെയ്മറിനെ അസ്വസ്ഥനാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment