പതിന്നാലാമത് ഹോക്കി ലോകകപ്പിന് നാളെ തുടക്കമാകും

ഭുവനേശ്വര്‍: പതിന്നാലാമത് ഹോക്കി ലോകകപ്പിന് നാളെ തുടക്കമാകും. ബുധനാഴ്ച ഒഡിഷയില്‍ ആണ് തുടക്കം. ഉദ്ഘാടനമത്സരത്തില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ബെല്‍ജിയം കാനഡയെ നേരിടുമ്പോള്‍ ഏഴുമണിക്ക് ആതിഥേയരായ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ മാറ്റുരയ്ക്കും. ഫൈനല്‍ ഡിസംബര്‍ 16-ന്. ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരേയൊരു കിരീടം മാത്രമേയുള്ളൂ. 1975-ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റിലാണ് ഇന്ത്യ ജേതാക്കളായത്. 1982-ലും 2010-ലും ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും ഫൈനലില്‍ എത്താനായില്ല. എല്ലാ ലോകകപ്പിലും കളിച്ച ടീമാണ് ഇന്ത്യ.
ഈ വര്‍ഷം ഒമാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വിജയികളായിരുന്നു. എന്നാല്‍, ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്ഥാനക്കാരായി. പരിചയസമ്പന്നരും പുതുതലമുറയും ഒന്നിക്കുന്ന ഇന്ത്യന്‍ ടീമിനെ മന്‍പ്രീത് സിങ് നയിക്കും. മലയാളിയും മുന്‍ ക്യാപ്റ്റനുമായ ഗോള്‍ കീപ്പര്‍ ശ്രീജേഷ് കാവലാളായി ടീമിലുണ്ട്. ഹരേന്ദര്‍ സിങ്ങാണ് പരിശീലകന്‍.

pathram:
Related Post
Leave a Comment