ഈ വിലപ്പെട്ട നിമിഷം എന്റെ കുട്ടികള്‍ക്ക് ഒരു കഥ സമ്മാനിക്കുകയാണ്…ഹൃതിക് റോഷന്‍ മുന്‍ ഭാര്യ സുസൈന്‍ ഖാനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്‌ററ് ചെയ്ത കുറുപ്പ് വൈറലാവുന്നു

ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍ മുന്‍ ഭാര്യ സുസൈന്‍ ഖാനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്‌ററ് ചെയ്ത കുറിപ്പ് വൈറലാവുന്നു. ഇരുവരും വിവാഹ മോചിതരായിട്ട് നാല് വര്‍ഷത്തിലധികമായി. എന്നിരുന്നാലും പരസ്പരം കുറ്റപെടുത്താനോ ചെളി വാരി എറിയാനോ പോകാതെ നല്ല സൗഹൃദത്തില്‍ തന്നെയാണ് ഇരുവരും മുന്നോട്ട് പോകുന്നത്.
മക്കളുടെ പിറന്നാള്‍ ആഘോഷിക്കാനും അവര്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കാനും സിനിമകള്‍ക്കും മറ്റും പോകാനുമെല്ലാം ഇരുവരും ഒരുമിച്ചു തന്നെയാണ് മുന്നിട്ടിറങ്ങാറുള്ളത്. ഇപ്പോള്‍ ഹൃത്വിക്ക് സുസൈനെക്കുറിച്ച് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ദേയമാകുന്നത്. ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുകയാണെന്ന് സൂചനകള്‍ നല്‍കുന്നതാണ് ഹൃതിക്കിന്റെയും രണ്ട് മക്കളുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സുസൈന്റെ ചിത്രം പങ്കുവച്ചു കൊണ്ടുള്ള താരത്തിന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്.
‘ഇത് സുസൈന്‍, എന്റെ അടുത്ത സുഹൃത്ത് (എന്റെ മുന്‍ ഭാര്യയും) എനിക്കും എന്റെ മക്കള്‍ക്കുമൊപ്പം ഈ നിമിഷം പകര്‍ത്തുകയാണ്. ഈ വിലപ്പെട്ട നിമിഷം എന്റെ കുട്ടികള്‍ക്ക് ഒരു കഥ സമ്മാനിക്കുകയാണ്. വരകളും ആശയങ്ങളും വേര്‍തിരിക്കുന്ന ഈ ലോകത്ത് ഒന്നിക്കാന്‍ ഇപ്പോഴും സാധ്യമാണെന്ന കഥ.
മനുഷ്യര്‍ എന്ന നിലയില്‍ ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടാവുകയും അതേ സമയം വേര്‍പെടാതെ ഒന്നിച്ചു കഴിയാനും സാധിക്കും എന്ന കഥ. കൂടുതല്‍ ഐക്യമുള്ള, സഹിഷ്ണുതയുള്ള, ധീരമായ, തുറന്ന, സ്നേഹമുള്ള ലോകത്തോട് ഒന്നേ പറയാനുള്ളൂ ഇതെല്ലാം തുടങ്ങുന്നത് വീട്ടില്‍ നിന്നാണ്’. ഹൃത്വിക് കുറിക്കുന്നു.
ആവേശത്തോടെയാണ് ഹൃത്വിക്കിന്റെ ഈ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു മുന്‍പും തങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന സൂചന ഹൃതിക് നല്‍കിയിട്ടുണ്ട്. സുസൈനും ഹൃത്വിക്കും വീണ്ടും ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍

pathram:
Related Post
Leave a Comment