പി.കെ.ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് കമീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പി.കെ.ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശമായി സംസാരിച്ചതാണ് നടപടി എടുക്കാവുന്ന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിക്കെതിരായ പീഡനപരാതിയെ ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്നു മന്ത്രി എ.കെ.ബാലന്‍ വാദിച്ചപ്പോള്‍ പി.കെ.ശ്രീമതി ഇതിനോടു വിയോജിച്ചു.
അതേസമയം, ശശിക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിശദീകരണം സിപിഎം ചര്‍ച്ചചെയ്യും. ഇന്നു ചേരുന്ന സംസ്ഥാനകമ്മിറ്റിയിലാണ് ചര്‍ച്ച. നേരത്തെ, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ശശിയുടെ വിശദീകരണം തേടിയിരുന്നു. രേഖാമൂലമുള്ള വിശദീകരണം കണക്കിലെടുത്താണ് നടപടി.
ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിട്ടുണ്ട്

pathram:
Related Post
Leave a Comment