ടോവിനോയെ കണ്ട് കണ്ണുതള്ളി പേര്‍ളി

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ് വീണ്ടും തര്‍പ്പന്‍ വേഷത്തിലൂടെ എത്തുന്നു. വില്ലന്‍ വേഷത്തിലൂടെ തമിഴില്‍ ധനുഷിന്റെ മാരി 2 വില്‍ അരങ്ങേറ്റം കുറിക്കുയാണ് ടൊവിനോ തോമസ്. ചിത്രത്തിലെ കാരക്ടര്‍ പോസ്റ്റര്‍ കൂടി കണ്ടതോടെയാണ് ഏവരും ഞെട്ടിയത്. ആരാധകരെല്ലാം ആകാംക്ഷയിലാണ്. പൈറേറ്‌സ് ഓഫ് കരിബീയനിലെ ജോണി ഡപ്പിനോട് സാദൃശ്യമുള്ള ലുക്കാണ് മാരി 2 വില്‍ ടോവിനോയ്ക്ക്.

നിരവധി കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്. മലയാളി താരങ്ങളായ ആന്റണി വര്‍ഗീസ്, പേര്‍ളി മാണി തുടങ്ങിയവര്‍ കമന്റും ചിത്രത്തിന് ചെയ്തിട്ടുണ്ട്. പേര്‍ളി മാണി ‘ഇത് പൊളിക്കും’ എന്നാണ് പറഞ്ഞിരിക്കുന്നത്.
ചിത്രത്തിനായി കാത്തിരിക്കുകയാണ്. എല്ലാ ആരാധകരും ജോണി ഡെപ്പിനോടുമുള്ള സാദൃശ്യം പറയുന്നുണ്ട്. ബീജ എന്നാണ് ചിത്രത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ധനുഷ് , സായ് പല്ലവി തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍.

pathram:
Related Post
Leave a Comment