ഇരുപതുകാരന്റെ പ്രകടനം ഇനി പ്രതീക്ഷിക്കരുതെന്ന് കപില്‍ ദേവ്

മുംബൈ: എം.എസ് ധോനിക്ക് പിന്തുണയുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇരുപതുകാരന്റെ പ്രകടനം ഇനി പ്രതീക്ഷിക്കരുത്. അതൊരിക്കലും സാധ്യമല്ല. കായികക്ഷമത നിലനിര്‍ത്തിയാല്‍ ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. ധോനി കൂടുല്‍ മത്സരം കളിക്കണം. കപില്‍ വ്യക്തമാക്കി.
ആവശ്യത്തിനും അനാവശ്യത്തിനും ധോനിയെ വിമര്‍ശിക്കുന്നതിനെതിരെയാണ് കപില്‍ ദേവ് രംഗത്തുവന്നത്. ധോനി ക്രിസീലെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ആ പഴയ ഇരുപതുകാരന്റെ പ്രകടനമാണെന്നും എന്നാല്‍ ധോനി ഇപ്പോള്‍ ആ പഴയ ഇരുപതുകാരനല്ലെന്ന് ഓര്‍മ വേണമെന്നും കപില്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിനായി ചെയ്ത കാര്യങ്ങളെല്ലാം ധോനി വളരെ നന്നായി ചെയ്തിട്ടുണ്ട്. അതെല്ലാം വലിയ കാര്യങ്ങളാണ്. ധോനിയുടെ അനുഭവ സമ്പത്ത് ഇന്ത്യന്‍ ടീമിന് സംഭാവന ചെയ്യാന്‍ കഴിയുമെങ്കില്‍ അത് നല്ല കാര്യമാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെക്കുറിച്ചും കപില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. വിരാട് വളരെ സ്പെഷ്യലായ വ്യക്തിയാണ്. കഴിവുള്ളവര്‍ കഠിനാധ്വാനം ചെയ്താല്‍ അവര്‍ വേറെ തലത്തിലെത്തും. കോലി കഴിവുള്ളവനാണ്. ഒപ്പം അച്ചടക്കവുമുള്ളവനാണ്. അതാണ് അയാളുടെ പ്രത്യേകത. കപില്‍ പറയുന്നു.

pathram:
Related Post
Leave a Comment