സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ അതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. സാവകാശം തേടിയുള്ള ഹര്‍ജി നല്‍കാമെന്ന കാര്യത്തില്‍ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് നേരത്തേ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് മാത്രമാണ് ബോര്‍ഡ് ആവശ്യപ്പെടുക.
എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരം ഒരു ആവശ്യവും ഇപ്പോള്‍ ബോര്‍ഡ് ഉന്നയിക്കില്ലെന്ന് പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. എത്ര കാലം സാവകാശം നല്‍കാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാര്‍ പറഞ്ഞു.
സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ചന്ദ്രോദയ് സിംഗാണെന്ന് ദേവസ്വംബോര്‍ഡ് നേരത്തേ നിശ്ചയിച്ചിരുന്നു. ഒപ്പം ദേവസ്വംബോര്‍ഡിന്റെ അഭിഭാഷകന്‍, അഡ്വ.സുധീറും സുപ്രീംകോടതിയില്‍ ബോര്‍ഡിനെ പ്രതിനിധീകരിക്കും

pathram:
Related Post
Leave a Comment