ദീപിക രണ്‍വീര്‍ വിവാഹം: നിരാശ പങ്കുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദീപ്‌വീര്‍ വിവാഹത്തില്‍ നിരാശ മറച്ചുവയ്ക്കാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബോഡിവുഡ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. കനത്ത സുരക്ഷാവലയത്തില്‍ ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹവാര്‍ത്ത ആരാധകര്‍ ആഘോഷിച്ചെങ്കിലും ഒരുകാര്യത്തില്‍ എല്ലാവര്‍ക്കും നിരാശയാണ്. ഇതുവരെ വിവാഹത്തിന്റെ ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ല എന്നതുതന്നെ കാര്യം. ചിത്രത്തിനായി ഒരുദിവസം മുഴുവന്‍ കാത്തിരുന്നവരുടെ കൂട്ടത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമുണ്ട്. കാത്തിരുന്ന് മടുത്തതോടെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ഒരസ്ഥികൂടത്തിന്റെ ചിത്രമാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് നേരം ദീപ്‌വീര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ലേക് കോമോയില്‍ നടന്ന ചടങ്ങില്‍ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കരുതെന്ന് ഇരുവരും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമെ പങ്കുവെക്കുകയുള്ളൂ എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment