വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് മനസ്സുതുറന്ന് ആസിഫ് അലിയും ഭാര്യയും

വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങളും സൈബറിടത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. വിവാദങ്ങളെക്കുറിച്ച് ആസിഫ് അലിയും സാമയും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ: ”മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണ്. കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാല്‍ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്നാണ് വാര്‍ത്ത വന്നത്. എന്തിനാണങ്ങനെ എഴുതിയത് എന്നറിയില്ലെന്ന് ആസിഫ് പറയുന്നു. ”ഞങ്ങള്‍ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ആസിഫ് പറയാറ്. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്. അങ്ങനെ വിചാരിക്കാനാണ് ഇഷ്ടം”, സാമ പറയുന്നു. ലാല്‍ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നതല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അനാവശ്യവിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തിലാണ് സന്തോഷം. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്”, ആസിഫ് പറഞ്ഞു

pathram:
Related Post
Leave a Comment