പൊള്ളാര്‍ഡിന്റെ പന്തില്‍ കാണികളെ അതിശയിപ്പിച്ച ഋഷഭിന്റെ സിക്‌സ്

ചെന്നൈ: ഇന്നലെ നടന്ന മൂന്നാം 20ട്വന്റിയിലും വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ശിഖര്‍ ധവാനും ഋഷഭ് പന്തും ചേര്‍ന്ന് നേടിയ 130 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയറണ്‍.
ഇതിനിടയില്‍ കാണികളെ ത്രസിപ്പിച്ച ഒരു സിക്‌സും ഋഷഭ് അടിച്ചു. ഒറ്റക്കൈ കൊണ്ടുള്ള ഒരു സിക്‌സ്. കീറോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ 12-ാം ഓവറിലായിരുന്നു ഈ പ്രകടനം. ഇതുകണ്ട് പൊള്ളാര്‍ഡ് വരെ അദ്ഭുതപ്പെട്ടു. മത്സരത്തില്‍ 38 പന്തില്‍ 58 റണ്‍സാണ് ഋഷഭ് അടിച്ചെടുത്തത്. ടി ട്വന്റിയില്‍ ഋഷഭിന്റെ ആദ്യ അര്‍ദ്ധ സെഞ്ചുറിയാണിത്. അഞ്ചു ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു ഋഷഭിന്റെ ഇന്നിങ്‌സ്.

pathram:
Related Post
Leave a Comment