ആരാധകര്‍ക്ക് വീണ്ടും നിരാശ; നിര്‍ണായക പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

കൊച്ചി: ഹോംഗ്രൗണ്ടില്‍ എഫ്‌സി ഗോവയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നിരാശപ്പെടുത്തുന്ന തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണിലെ മികച്ച ടീമുകളിലൊന്നായ ഗോവ തകര്‍ത്തുവിട്ടത്. അന്തിമ വിശകലത്തില്‍, തോല്‍വി 3-1ല്‍ ഒതുങ്ങിയത് ഭാഗ്യം എന്നു മാത്രം പറയേണ്ടി വരും. സമ്പൂര്‍ണ നിരാശയില്‍ സങ്കടപ്പെട്ടിരുന്ന ആരാധകര്‍ക്ക് സമാശ്വാസമായി രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മടക്കിയത്. സന്ദേശ് ജിങ്കാന്റെ പാസില്‍നിന്ന് നിക്കോള കിര്‍മാരെവിച്ചാണ് ആശ്വാസഗോള്‍ നേടിയത്.

ഏഴു മല്‍സരങ്ങളില്‍നിന്ന് അഞ്ചാം വിജയം സ്വന്തമാക്കിയ ഗോവ, 16 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ, ഒരു വിജയവും നാലു സമനിലയും വഴി ഏഴു പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു. ഇനി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ മൈതാനത്ത് ഈ മാസം 23നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

pathram:
Related Post
Leave a Comment