മുന്‍ ലോകസുന്ദരി സുസ്മിത സെന്‍ വിവാഹിതയാകുന്നു. വരന്‍ 27 കാരനായ റോഹ്മാന്‍ ഷാല്‍. തെന്നിന്ത്യയിലുള്‍പ്പെടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സുസ്മിത അഭിനയിച്ച താരം സിനിമയില്‍ സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ഇത്തവണത്തെ ദീപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും കാമുകനൊപ്പവുമാണ് ആഘോഷിച്ചത്. സുസ്മിത തന്നെയാണ് ഇതിന്റെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വിഡിയോ അവരുടെ പ്രണയം വ്യക്തമാക്കുന്നതാണെന്നാണ് ആരാധകരുടെ അടക്കംപറച്ചില്‍.
സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാനാണ് ഫാഷന്‍ മോഡലായ റോഹ്മാന്‍ ഷാലും എത്തിയത്. ഇതില്‍ അലീഷയുടെയും റെനിയുടെയും നൃത്ത വിഡിയോ വൈറലാണ്. സുസ്മിതയെ ആലിംഗനം ചെയ്ത് ഇരിക്കുന്ന റോഹ്മാന്റെ ചിത്രങ്ങളും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.
റോഹ്മനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. എന്നാല്‍ സൗഹൃദം പ്രണയമായി മാറിയെന്നാണ് അടക്കം പറച്ചില്‍. അധികം വൈകാതെ 42 കാരിയായ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.
Leave a Comment