ചെന്നൈ: മള്‍ട്ടിപ്ലക്സുകള്‍ കൊള്ള നടത്തുന്ന കാലത്ത് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡിറ്റിഎസ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറയുന്നത്.
ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുള്ള യാത്രയിലാണ് താന്‍ വെല്ലൂരിനടുത്തെ ഗണേഷ് തിരൈരംഗം എന്ന തിയേറ്ററില്‍ എത്തുന്നതെന്നും വളരെ പ്രിയപ്പെട്ടൊരു അനുഭവമാണ് അത് തനിക്ക് സമ്മാനിച്ചതെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎസ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും കിടന്നുകൊണ്ട് സിനിമ കാണാമെന്നും വിനീത് പറയുന്നു.