വിക്രം വീണ്ടും മലയാളത്തില്‍

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ ചിയാന്‍ വിക്രം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്. വിക്രം ഇപ്പോള്‍ രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രമാണ് ചെയ്യുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ ഇപ്പോള്‍ ചെയ്യുന്നത്. തന്റെ കരിയറില്‍ അന്‍വര്‍ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചര്‍ ഫിലിം ആണ് ട്രാന്‍സ്.
അതെ ട്രാന്‍സില്‍ എന്റെ നായിക അവള്‍ തന്നെയെന്ന് ഫഹദ്

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment