അതെ ട്രാന്‍സില്‍ എന്റെ നായിക അവള്‍ തന്നെയെന്ന് ഫഹദ്

അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നസ്രിയ എത്തും. ഫഹദിനെ നായകനാക്കി ട്രാന്‍സില്‍ നസ്രിയ എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോല്‍ ഫഹദ് ഫാസില്‍. ‘ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍ ആരംഭിക്കും ഫഹദ് വ്യക്തമാക്കി. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ ട്രാന്‍സ്. ഓസ്‌കാര്‍ അവാര്‍ഡ് ജോതാവ് റസൂല്‍ പൂക്കുട്ടി സിനിമയിലുണ്ട്. അമല്‍ നീരദാണ് ഛായാഗ്രഹണം.വിന്‍സന്റ് വടക്കന്‍ രചന നിര്‍വഹിക്കുന്ന ചിത്രം സംവിധായകന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ബാനറിലാണ് ഒരുങ്ങുന്നത്.
ബാലതാരമായി സിനിമയില്‍ വന്ന് ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത ഒരു നടികൂടിയാണ് നസ്രിയ. വിവാഹ ശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തിയ നസ്രിയ സിനിമയില്‍ വീണ്ടും സജീവമാവുകയാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment