വാടാനപ്പള്ളി: ആശുപത്രിയില്‍ പ്രസവിച്ചുവെന്ന് അവകാശപ്പെട്ട് യുവതിയുടെ ബന്ധുക്കളും.എന്നാല്‍ അവര്‍ ഗര്‍ഭിണിയാരുന്നില്ലെന്നു ഡോക്ടറും ആശുപത്രി അധികൃതരും. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇതേച്ചൊല്ലിയുള്ള തര്‍ക്കം ബഹളത്തിനുവഴിവെച്ചു. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ യുവതി പ്രസവവേദനയുമായി ആശുപത്രിയിലെത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദ്ദേശിച്ചു. എന്നാല്‍ സ്‌കാനിങ്ങില്‍ ഗര്‍ഭം കണ്ടെത്താനായില്ല. തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവതിയുടെ സഹാദരനടക്കം ബന്ധുക്കളെത്തി ആശുപത്രിയില്‍ ബഹളം വെച്ചു. വീര്‍ത്ത വയറുമായെത്തിയ യുവതിയെ ലേബര്‍ റൂമിലേക്ക് കയറ്റിയെന്നും വയറ്റില്‍ നിന്നും വെള്ളം മാത്രമാണ് ലഭിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞതെന്നും തങ്ങള്‍ക്ക് കുട്ടിയെ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ ബഹളം. എന്നാല്‍ സ്ത്രീ ഗര്‍ഭിണിയേയല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ പക്ഷം. ബഹളത്തെത്തുടര്‍ന്ന് പൊലിസെത്തി യുവതിയെ തൃത്തല്ലൂരിലെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൂടുതല്‍ പരിശോധനക്കായി പറഞ്ഞു വിട്ടു. ഇവിടെ നിന്നുള്ള പ്രാഥമിക പരിശോധനയില്‍ പ്രസവത്തിന്റെതായ ലക്ഷണങ്ങള്‍ കാണാത്തതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു