ഇന്ത്യ- വിന്‍ഡീസ് നാലാം ഏകദിനം ഇന്ന്

മുംബൈ: ഇന്ത്യ- വിന്‍ഡീസ് നാലാം ഏകദിനം ഇന്ന് നടക്കും. മുന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ അടി തെറ്റിയ ഇന്ത്യ ടീം ബാലന്‍സ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയിലാണ് ആരാധകര്‍. 5 സ്‌പെഷലിസ്റ്റ് ബോളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയ തന്ത്രം പിഴച്ചതോടെ 43 റണ്‍സിനായിരുന്നു മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി. 5 കളിയുടെ പരമ്പര 11 നു തുല്യതയിലായതോടെ ഇനിയുള്ള രണ്ടു മല്‍സരങ്ങളും ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
കേദാര്‍ ജാദവ് പരുക്കിനെത്തുടര്‍ന്നു ടീമിനു പുറത്തായതും, മധ്യനിരയില്‍ എം.എസ്. ധോണിയുടെ മോശം ഫോമുമാണ് ഇന്ത്യയെ വലയ്ക്കുന്നത്. 4 വിക്കറ്റ് നേട്ടത്തോടെ ടീമിലേക്കു മടങ്ങിയെത്തിയ ജസ്പ്രീത് ബുമ്രയ്ക്കും ഭുവനേശ്വര്‍ കുമാറിനും ഇന്ന് ഉത്തരവാദിത്തം കൂടും. ടീമിലേക്കു തിരിച്ചെത്തിയ കേദാര്‍ ജാദവ് ഇന്നു കളിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെയെങ്കില്‍ കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസ് താരങ്ങളുടെ പ്രഹരമേറ്റുവാങ്ങിയ ഖലീല്‍ അഹമ്മദ് പുറത്തിരിക്കും. രവീന്ദ്ര ജഡേജയ്ക്ക് വീണ്ടും അവസരം നല്‍കുമോ എന്നും ഉറ്റുനോക്കുകയാണ് ആരാധകര്‍.
അതേസമയം, ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിനുശേഷം ഏകദിന പരമ്പരയിലെ തിരിച്ചുവരവിന്റെ തലയെടുപ്പിലാണു വിന്‍ഡീസ്. ഷായ് ഹോപിന്റെയും ഷിമ്രോണ്‍ ഹെറ്റ്മിയറുടെയും ബാറ്റിങ് ഫോമിലാണു വിന്‍ഡീസ് പ്രതീക്ഷകള്‍. ഇരുവരെയും നേരത്തെ മടക്കി വിന്‍ഡീസ് ഇന്നിങ്‌സിനു പെട്ടെന്നു ഷട്ടറിടാനായില്ലെങ്കില്‍ ഇന്നും ഇന്ത്യയ്ക്കു വിയര്‍ക്കേണ്ടിവരും.

pathram:
Leave a Comment