ഒടുവില്‍ അതും എത്തി; വാട്ട്‌സ്ആപ്പില്‍ ഏറെക്കാലമായി കാത്തിരുന്ന ഫീച്ചറുകള്‍ വന്നു

വാട്സാപ്പ് ഉപയോക്താക്കള്‍ കൊതിച്ചിരുന്ന ഫീച്ചറുകള്‍ എത്തിയിരിക്കുന്നു. ഏറെക്കാലമായി കാത്തിരുന്ന ഫെയ്സ്ഐഡി, ടച്ച് ഐഡി ഫീച്ചര്‍ ഉടന്‍ വാട്സാപ്പില്‍ ലഭ്യമാകും. തുടക്കത്തില്‍ ഐഒഎസ് പതിപ്പുകളിലാണ് ഈ സേവനം ലഭിക്കുക.

വാട്സാപ്പ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മുഖവും വിരലും ഉപയോഗിച്ച് ലോക്ക്, അണ്‍ലോക്ക് ചെയ്യാം. സ്മാര്‍ട് ഫോണുകളില്‍ ലഭ്യമായ ഫെയ്സ്ഐഡി, ടച്ച് ഐഡി ഫീച്ചര്‍ തന്നെയാണ് വാട്സാപ്പും പരീക്ഷിക്കാന്‍ പോകുന്നത്.

നിലവില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ചാണ് വാട്സാപ് ലോക്ക് ചെയ്യുന്നത്. ചില ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ വാട്സാപ്പിന്റെ കൂടെ തന്നെ അണ്‍ലോക്ക് ചെയ്യാനുളള ഫീച്ചറും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിന്റെ മിക്ക പതിപ്പുകളിലും വാട്സാപ് ഫെയ്സ്ഐഡി, ടച്ച് ഐഡി ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7