ശബരിമല വിഷയത്തില്‍ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിങ് വി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയെ ചുമതലപ്പെടുത്തുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് അഭിഷേക് സിങ് വി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് നോതാക്കളോ ദേവസ്വം ബോര്‍ഡോ തന്നെ ഇക്കാര്യത്തില്‍ സമീപിച്ചിട്ടില്ല. സമീപിക്കാത്ത കാര്യത്തെ കുറിച്ച് താന്‍ നിലപാട് വ്യക്തമാക്കുന്നില്ല. സമീപിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതീ പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് ശബരിമലയിലുണ്ടായ ഗുരുതര സാഹചര്യം സുപ്രീം കോടതിയെ ബോധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ബോര്‍ഡിന് വേണ്ടി മുന്‍പ് ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‌വിയെ ഇതിന് ചുമതലപ്പെടുത്തും എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നത്.

pathram:
Related Post
Leave a Comment