ഒടുവില്‍ അത് സംഭവിക്കുന്നു; ദീപിക- രണ്‍വീര്‍ വിവാഹം നവംബറില്‍; ക്ഷണക്കത്ത് പുറത്തിറക്കി

ഏറെക്കാലമായി ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന ദീപിക-രണ്‍വീര്‍ വിവാഹം ഇതാ നടക്കാന്‍ പോകുന്നു. രണ്ടുപേരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം ഉടനെ തന്നെയുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും വിവാഹം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാന്‍ ദീപികയോ രണ്‍വീറോ തയ്യാറായിരുന്നില്ല.

നവംബറോടെ ഇരുവരും ഇറ്റലിയില്‍വെച്ച് വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരജോഡികള്‍. വിവാഹ വിവരം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും രണ്ട് പേരുടേയും കുടുംബങ്ങളുടേയും അനുഗ്രഹത്തോടെ നവംബര്‍ 14നും 15 നും വിവാഹ ചടങ്ങുകള്‍ നടക്കുമെന്നും ദീപിക പറഞ്ഞു.

തങ്ങള്‍ക്കൊപ്പം പിന്തുണ നല്‍കി നിന്നതിനും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി പറയുന്നതായും ദീപിക പറഞ്ഞു. അതേസമയം, എവിടെവെച്ചാകും വിവാഹം എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉടനെതന്നെ ഈ വിവരങ്ങളും പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

pathram:
Related Post
Leave a Comment