ശബരിമല വിഷയത്തില്‍ മലക്കം മറഞ്ഞ് സുബ്രഹ്മണ്യം സ്വാമി

ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതാവ് സുബ്രമണ്യ സ്വാമി ഇപ്പള്‍ മലക്കം മറയുന്നു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണം. സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധിയെ സ്വാഗതം ചെയ്ത സുബ്രഹ്മണ്യ സ്വാമി വിധി നടപ്പിലാക്കാന്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വിധിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് മുന്‍നിലപാടില്‍ നിന്നും സ്വാമി മലക്കം മറിഞ്ഞത്. സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഈ ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണ്.വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ സ്വയം മാറി നില്‍ക്കുകയാണ് പ്രശ്‌നത്തിന് പരിഹാരം.

നക്‌സലേറ്റുകളും കമ്മ്യുണിസ്റ്റുകളും സ്ത്രീകളാണ് ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും സുബ്രഹ്മണ്യ സ്വാമി ആരോപിച്ചു. രാജ്യത്തു പല വിധികളും വിശ്വാസികളുടെ എതിര്‍പ്പ് കൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഓര്‍മിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular