സന്നിധാനം: പൊലീസ് സംരക്ഷണത്തോടെ മലകയറിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെതിരേ കല്ലേറോ അസഭ്യവര്‍ഷമോ സംഘര്‍ഷമോ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍. മരക്കൂട്ടത്തില്‍ വച്ച് പ്രതിഷേധക്കാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ യാത്ര അവസാനിപ്പിച്ച് സുഹാസിനി തിരിച്ച് ഇറങ്ങുകയായിരുന്നു. എന്നാല്‍ സുഹാസിനിക്കുനേരെ കല്ലേറുണ്ടായെന്നും അസഭ്യവര്‍ഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചെന്നുമാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെതിരേ പ്രതിഷേധക്കാര്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്താണ് പ്രതികരിക്കുന്നത്. പൊലീസിന്റെ കൂടെ അഭിപ്രായം വീഡിയോയില്‍ കാണിക്കുന്നു. മാധ്യമങ്ങള്‍ സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് പൊതുവേ വ്യാപക അഭിപ്രായം ഉയരുന്നുണ്ട്.
പ്രതിഷേധക്കാരില്ലാത്ത സമയം നോക്കിയാണ് നട തുറന്ന് രണ്ടാം ദിവസം യുപി സ്വദേശിനി സുഹാസിനി രാജും ഒരു വിദേശ യുവാവും സന്നിധാനത്തേക്ക് പോകാന്‍ കാനന പാതയിലെത്തിയത്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനിയും സംഘവും രാവിലെ എട്ട് മണിയോടെ സന്നിധാനത്തേക്ക് പോയത്. റിപ്പോര്‍ട്ടിങിന് വേണ്ടിയാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് സുഹാസിനി പറഞ്ഞിരുന്നു.
എന്നാല്‍, മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ സുഹാസിനിയെ തടയുകയായിരുന്നു. റിപ്പോര്‍ട്ടിംഗിനായി പോകുകയാണെന്ന് പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. തിരിച്ചു പോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരെ കല്ലേറുണ്ടായെന്ന് സുഹാസിനി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ല, അതുകൊണ്ടാണ് മടങ്ങുന്നതെന്ന് സുഹാസിനി പറഞ്ഞു. പമ്പയിലെത്തിയ സുഹാസിനിയെയും സുഹൃത്തിനെയും പൊലീസ് വാഹനത്തില്‍ കൊണ്ടുപോയി.
വീഡിയോ കടപ്പാട് നന്ദുരാജ് രാജന്‍
Leave a Comment