ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതലമുറ ക്രീസ് നിറഞ്ഞാടിയ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലീഡ് നേടിയ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് നഷ്ടമായി. യുവതാരം ഋഷഭ് പന്ത് സെഞ്ചുറി നേട്ടത്തിനു തൊട്ടരികെയാണു ഔട്ടായത്– 92 റണ്‍സ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 311 റണ്‍സ് പിന്നിട്ട ഇന്ത്യയ്ക്ക് നേരത്തേ അജിങ്ക്യ രഹാനെ (80), ജഡേജ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. ആര്‍.അശ്വിനും കുല്‍ദീപ് യാദവും ആണ് ക്രീസില്‍. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് – 311 ഓള്‍ഔട്ട്. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് – ഏഴിന് 327.
- pathram in BREAKING NEWSIndiaLATEST UPDATESNEWSSPORTS
സെഞ്ച്വറിക്ക് മുന്നില്‍ പന്തും വീണു; ലീഡ് നേടി ഇന്ത്യ
Related Post
Leave a Comment