17കാരി രാത്രി മുറിയുടെ വാതില്‍ തട്ടി ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന്‌ എന്നോട് ആവശ്യപ്പെട്ടു; രേവതിയുടെ വെളിപ്പെടുത്തല്‍; ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു ; അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് നടിമാര്‍

കൊച്ചി: എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല? വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ രേവതി വ്യക്തമാക്കി.

രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എം.എം.എം.എയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഡബ്ലൂ.സി.സി.

കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി.

അമ്മയുടെ പ്രസിഡന്റ് നടിമാര്‍ എന്ന് ഞങ്ങളെ പരിചയപ്പെടുത്തി. ഞങ്ങളുടെ മൂന്നുപേരുടെ പേര് പറയാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അത് അപമാനിക്കലാണ്

പീഡിപ്പിക്കപ്പെട്ട നടിയുടെ രാജിക്കത്ത് വായിക്കുന്നു

രേവതി: ഓഗസ്റ്റ് ഏഴിന് ശേഷം മിണ്ടാതിരുന്നത് സംയുക്ത പ്രസ്താവന നല്‍കാമെന്ന എ.എം.എം.എ എക്‌സിക്യൂട്ടീവ് ചര്‍ച്ചയിലെ ഉറപ്പിന്‍മേല്‍

പാര്‍വതി: രാജിക്കത്ത് തയാറാക്കി വെച്ച് ഇടവേള ബാബുവിനെ വിളിച്ചു. അപ്പോള്‍ നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്ന് പറഞ്ഞതനുസരിച്ചാണ് ചര്‍ച്ചയ്ക്ക് എത്തിയത്

പാര്‍വതി: അവര്‍ ഞങ്ങളെ കേള്‍ക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരോപണങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. 40 മിനിറ്റോളം അവരോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് കെഞ്ചേണ്ടി വന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒരു വോയ്‌സ് നോട്ട് അവരെ കേള്‍പ്പിച്ചതോടെ അവരെല്ലാം നിശബ്ദരായി!

പത്മപ്രിയ: അതിനു ശേഷം ആദ്യ പ്രതികരണം പ്രസിഡന്റിന്റെയായിരുന്നു. ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ വ്യക്തിപരമായി തയാറാണെന്നും എന്നാല്‍ ജനറല്‍ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നടിയെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ അവള്‍ അപേക്ഷിച്ചാല്‍ എക്‌സിക്യൂട്ടിവ് പരിഗണിക്കാമെന്നും പിന്നീട് ജനറല്‍ ബോഡിയില്‍ വോട്ടിനിട്ട് തീരുമാനിക്കാമെന്നുമായിരുന്നു പ്രതികരണം.

പാര്‍വതി: ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു

പാര്‍വതി: ഓഗസ്റ്റ് 7 ലെ മീറ്റിങ്ങിനിടെ നടന്ന പ്രസ് മീറ്റില്‍ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഒരു തീരുമാനം അന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ മൗനം പാലിച്ചു. പക്ഷേ മാധ്യമങ്ങള്‍ പോയതോടെ അവരുടെ ഭാവം മാറി.

നിയമവശങ്ങള്‍ നോക്കണമെന്നും 30 ദിവസം വേണമെന്നും പറഞ്ഞു. ഞങ്ങള്‍ സമ്മതിക്കാത്തതു കൊണ്ട് അത് പത്ത് ദിവസമാക്കി. എന്നാല്‍ സംയുക്ത പ്രസ്താവന നടത്താതെ സ്വന്തമായി പ്രസ്താവന നടത്തി വഞ്ചിച്ചു.

രേവതി: ഞങ്ങള്‍ വെച്ച നിര്‍ദേശങ്ങളില്‍ രാജിവെക്കുവരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കാമെന്ന് സമ്മതിച്ചെങ്കിലും കുറ്റാരോപിതനായ നടന്നെ പുറത്താക്കുന്നതില്‍ മാത്രം നിയമോപദേശം വേണമെന്നാണ് പറഞ്ഞത്. എന്നാല്‍, എപ്പോള്‍ അമ്മ ഇപ്പോള്‍ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഒരാവശ്യവും അംഗീകരിച്ചിട്ടില്ല.

രേവതി: ഞങ്ങള്‍ ഇപ്പോള്‍ ഇത് സംസാരിക്കുന്നത് നാളെ വരുന്നവര്‍ക്ക് സുരക്ഷിതരായ ഇടമൊരുക്കാന്‍

രേവതി: 17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്.

ആക്രമിക്കപ്പെട്ട നടിയുടെ പേരു പോലും പറയാനാകാതെ അവള്‍ക്കും സമൂഹത്തിനുമിടയില്‍ മറ സൃഷ്ടിക്കുന്നത് ശരിയല്ല

രമ്യ നമ്പീശന്‍: സിനിമാ രംഗം ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും

മുഖ്യമന്ത്രിയോട് സംസാരിച്ചതനുസരിച്ച് കമ്മിഷന്‍ രൂപീകരിക്കും

ബീനാ പോള്‍: ഇത് തുടക്കം മാത്രം. ആരും രാജിവെക്കുന്നില്ല. മീ ടൂ ക്യാമ്പയിനിങ്ങും തുടങ്ങുന്നില്ല. ഇന്‍ഡസ്ട്രിയെ മികച്ച താക്കാന്‍ ശ്രമം തുടരുന്നു

പാര്‍വതി: എഎംഎംഎ സന്തുഷ്ട കുടുംബമല്ല; ആ മുഖംമൂടി വലിച്ചുകീറും. അതിനുള്ള വഴിയാണ് ആക്രമിക്കപ്പെട്ട നടി തന്റെ ധീരതയിലൂടെ കാണിച്ചു തന്നത്.

റിമ: ദേശീയ തലത്തില്‍ മീ ടൂ ക്യാമ്പയിന്‍ ശക്തമാകുമ്പോള്‍ ആമിര്‍ ഖാനും അക്ഷയ് കുമാറുമൊക്കെ എങ്ങനെ നിലപാടെടുക്കുന്നു എന്ന് നമ്മള്‍ കണ്ടതാണ്.

റിമ : ഇവിടെ ഒരു നടന്‍ കുറ്റാരോപിതനായപ്പോള്‍ ഉടന്‍ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണന്‍ അയാളെ വെച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നടി പരസ്യമായി ആരോപണമുന്നയിട്ടും ആലോചിക്കാമെന്നാണ് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്.

അര്‍ച്ചന പദ്മിനി: മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് മോശമായി പെരുമാറിയത്. ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് പരാതി നല്‍കി.

സിനിമയില്‍ ചെറിയ റോളുകള്‍ക്ക് ചെയ്യുന്ന ആളാണ്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും വളരെ മോശമായ അനുഭവമുണ്ടായി. ഫെഫ്കയില്‍ രണ്ടു തവണ പരാതി നല്‍കിയിട്ടും ബി.ഉണ്ണിക്കൃഷ്ണനോ സിബി മലയിലോ ഒരു നടപടിയുമെടുത്തില്ല. ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പോലീസില്‍ പരാതി നല്‍കാത്തത് എനിക്ക് ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടും അവരുടെ പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7