സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയല്ല ശ്രീശാന്ത്…താനുമായി ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു വെളിപ്പെടുത്തലുമായി നികേഷ പട്ടേല്‍

ബിഗ് ബോസ് ഹിന്ദി സീസണ്‍ 11-ലെ മത്സരാര്‍ഥികളില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ് താരം ശ്രീശാന്ത്. പരിപാടിക്കിടയിലെ മറ്റ് മത്സരാര്‍ത്ഥികളോടുള്ള ശ്രീയുടെ പെരുമാറ്റവും പുറത്തു പോകുമെന്നുള്ള ഭീഷണിയുമൊക്കെ വര്‍ത്തകളായതാണ്. കഴിഞ്ഞ ദിവസം ശ്രീയെത്തേടി ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയപ്പോള്‍ ശ്രീശാന്ത് കരഞ്ഞതും പരിപാടിക്കിടയില്‍ കണ്ടു. ഇപ്പോഴിതാ ശ്രീയ്ക്ക് നേരെ പുതിയ ഒരു ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
മുന്‍ കാമുകിയും നടിയുമായ നികേഷ പട്ടേലാണ് ശ്രീശാന്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷോയ്ക്കിടയില്‍ ഭാര്യ ഭുവനേശ്വരിയുമായുള്ള പ്രണയത്തെകുറിച്ച് ശ്രീ വാചാലനായതാണ് നികേഷയെ ചൊടിപ്പിച്ചത്.
ശ്രീശാന്ത് തങ്ങളുടെ ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അത് തന്നെ വല്ലാതെ മുറിവേല്‍പിച്ചുവെന്നും നികേഷ ബാംഗ്ലൂര്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ബ്രേക്കപ്പിന് ശേഷം ഞാന്‍ ശ്രീശാന്തിനെ കണ്ടിട്ടില്ല. പക്ഷെ ഞാന്‍ അദ്ദേഹത്തെ ബിഗ് ബോസില്‍ കാണാറുണ്ട്. ശ്രീശാന്തും ഭുവനേശ്വരിയും 7 വര്‍ഷം പ്രണയിച്ചാണ് വിവാഹിതരായതെന്നാണ് ശ്രീശാന്ത് ദേശീയ മാധ്യമത്തിലൂട അവകാശവാദം ഉന്നയിച്ചത്. അതാണെന്നെ അത്ഭുതപ്പെടുത്തുന്നത്. കാരണം ആ സമയത്ത് ശ്രീശാന്ത് ഞാനുമായി ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു.
കഴിഞ്ഞ 5 വര്‍ഷമായി ബ്രേക്പ്പിന് ശേഷം ഞാന്‍ ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്നും ആ ബന്ധത്തില്‍ നിന്നും മുഴുവനായി പുറത്തു വരാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല കാരണം എനിക്ക് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി കിടക്കുകയാണ്.
വരധനായക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഞങ്ങള്‍ ബ്രേക്കപ്പ് ആകുന്നത്. അതായത് 2012 ല്‍. ഞങ്ങള്‍ ഒരുമിച്ചായിരുന്ന സമയത്ത് ഭാര്യയുമായും പ്രണയത്തിലായിരുന്നുവെന്ന് ശ്രീശാന്ത് സ്ഥാപിക്കുന്നുവെങ്കില്‍ അദ്ദഹം എന്നോട് എന്താണ് ചെയ്തിരുന്നത്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു’- നികേഷ പറയുന്നു.
ബിഗ് ബോസ് ഷോയില്‍ തന്നെ ഒരു മഹാനായി ചിത്രീകരിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശ്രീശാന്ത് അങ്ങനെയേ അല്ല എന്നു ഷോയില്‍ പറയുന്നത് പോലെ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയല്ലെന്നും നികേഷ കൂട്ടിച്ചര്‍ത്തു.

pathram:
Related Post
Leave a Comment