‘4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഷാജി കൈലാസ്. രഞ്ജിതിന്റെയും രഞ്ജി പണിക്കരുടെയും തിരക്കഥയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊന്നിക്കുന്നു ചിത്രം നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രഖ്യാപിച്ചത്. വാര്‍ത്ത ആരാധകരുടെ മനസ്സില്‍ വലിയ പ്രതീക്ഷയാണുണര്‍ത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് ചിത്രം ഉപേക്ഷിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും ചിത്രം നടക്കുമെന്ന് തന്നെയാണ് പലരും പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഈ പ്രചരണത്തോട് സംവിധായകന്‍ ഷാജി കൈലാസ് പ്രതികരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം.
”4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്.
മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നു